തിരുവനന്തപുരം: ഒന്നരമാസം മുമ്പ്‌ വിവാഹം കഴിഞ്ഞ 24-കാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാര്‍ഷികമായിരുന്നു ഇന്ന്. അതിന്റ ആഘോഷങ്ങള്‍ക്കിടെയാണ് മരണമുണ്ടായത്. ആഘോഷങ്ങള്‍ക്കുള്ള കേക്ക് അടക്കം വാങ്ങിയത് ആദിത്യയായിരുന്നു. കേക്ക് മുറിക്കുന്നതിന് മുമ്പ്‌ മുറിയിലേക്ക് പോയ ആദിത്യയെ കാണാതായതോടെ മിഥുന്റെ മാതാപിതാക്കള്‍ അന്വേഷിച്ച്‌ ചെന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു.