കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്രവിമാനത്താവളം ഞായറാഴ്ച മുതല്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുമെന്ന് ഡി ജി സിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞദിവസം കുവൈറ്റ് കാബിനറ്റ് അംഗീകരിച്ച ഉത്തരവ് പ്രകാരം ഞായറാഴ്ച മുതല്‍ കുവൈറ്റ്‌ അന്താരാഷ്ട്രവിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തിക്കുമെന്ന് ഡി ജി സിഎ അറിയിച്ചു .

നിലവില്‍ 10000 യാത്രക്കാര്‍ക്കാണ് അനുമതി ഉണ്ടായിരുന്നത് .വിമാനത്താവളം പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുറയുമെന്നാണ് സൂചന