കുവൈത്ത്; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ കൈക്കൊള്ളാന്‍ മന്ത്രിസഭ വ്യോമയാന വകുപ്പിനെ ചുമതലപ്പെടുത്തി. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിസ വിതരണം പഴയ തോതില്‍ പുനരാരംഭിക്കാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

രാജ്യത്തെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങാനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ഡിജിസിഎക്കു മന്ത്രിസഭ നിര്‍ദേശം നല്‍കി.