ടി 20 ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം. 70 റണ്‍സിന്‍റെ ആധികാരിക വിജയം ആണ് ശ്രീലങ്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക അയര്‍ലണ്ടിനെ 101 റണ്‍സിന് ഓള്‍ഔട്ടാക്കി.

പതും നിസ്സങ്ക(47 പന്തില്‍ 61), വനിന്‍ഡു ഹസരംഗ(47 പന്തില്‍ 71) എന്നിവരുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്‌കോറില്‍ എത്തിയത്. ക്യാപ്റ്റന്‍ ദസുന്‍ ഷനക 11 പന്തില്‍ 21 റണ്‍സ് നേടി. ജോഷ്വ ലിറ്റില്‍ 4 വിക്കറ്റും മാര്‍ക്ക് അഡൈര്‍ 2 വിക്കറ്റും അയര്‍ലണ്ടിന് വേണ്ടി നേടി. അയര്‍ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ 41 റണ്‍സ് നേടി. കര്‍ട്ടിസ് കാംഫര്‍ 24 റണ്‍സ് നേടി.