കല്ലാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10സെ.മീ വീതം ഉയര്‍ത്തി. 10 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

അതേസമയം, കക്കി ഡാമിന്‍്റെ രണ്ടു ഷട്ടറുകളും 60 സെ.മീ വീതം താഴ്ത്തി. 90 സെന്റിമീറ്ററില്‍ നിന്നാണ് 60 സെന്റിമീറ്റര്‍ ആയി താഴ്ത്തിയത്. ഡാമില്‍ നിന്നും പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് 150 കുമെക്സില്‍ നിന്നു 96 കുമെക്സായി കുറഞ്ഞു. പത്തനംതിട്ടയിലിന്ന് ഓറഞ്ച് അലര്‍ട്ടാണ്.