കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ മുന്‍ സ​ര്‍​ക്കാ​രി​നും സേ​ന​ക​ള്‍​ക്കും എ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ ചാ​വേ​റു​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കു താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം സ്വീ​ക​ര​ണം ന​ല്കി. ചൊ​വ്വാ​ഴ്ച കാ​ബൂ​ളി​ലെ ഇ​ന്‍റ​ര്‍​കോ​ണ്ടി​നെ​ന്‍റ​ല്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സി​റാ​ജു​ദ്ദീ​ന്‍ ഹാ​ഖാ​നി പ​ങ്കെ​ടു​ത്തു. ഈ കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​സ്ത്ര​വും 111 ഡോ​ള​റും (10,000 അ​ഫ്ഗാ​നി) മ​ന്ത്രി വി​ത​ര​ണം ചെ​യ്തത്. കൂടാതെ ഇവര്‍ക്കായി ഭൂ​മി ന​ല്കു​മെ​ന്ന വാ​ഗ്ദാ​ന​വും മ​ന്ത്രി ന​ട​ത്തി.