ദുബായ്/കരിപ്പൂര്‍ ∙ മോശം കാലാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട 6 വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി-കോഴിക്കോട്, ഫ്ലൈ ദുബായുടെ ദുബായ്-കോഴിക്കോട്, എയര്‍ ഇന്ത്യയുടെ ദുബായ്-കണ്ണൂര്‍, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഷാര്‍ജ-കോഴിക്കോട് വിമാനങ്ങളാണ് കൊച്ചിയില്‍ ഇറക്കിയത്. അതെ സമയം കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഈ വിമാനങ്ങള്‍ അതത് കേന്ദ്രങ്ങളിലേക്ക് മടങ്ങി.

എയര്‍ അറേബ്യയുടെ ഷാര്‍ജ- കോഴിക്കോട് വിമാനം കോയമ്ബത്തൂരിലേക്കു തിരിച്ചുവിട്ടു. ഇത് രാവിലെ 9.25നു കരിപ്പൂരിലെത്തി തുടര്‍ സര്‍വീസ് നടത്തി. ഇന്‍ഡിഗോയുടെ ദോഹ- കണ്ണൂര്‍ വിമാനം ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. രാവിലെ 7ന് ഈ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്‌തു .