മുംബൈ; ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ അറസ്റിലായ ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. മും​ബൈ എ​ന്‍​ഡി​പി​എ​സ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.ആര്യനെ കൂടാതെ കേസില്‍ അറസ്റ്റിലായ മറ്റ് രണ്ട് പേരുടെ ജാമ്യാപേക്ഷയിലും കോടതി വിധി ഇന്നുണ്ടാകും. ഒക്ടോബര്‍ രണ്ടിനാണ് മുംബൈയിലെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

ആര്യന്‍ ഖാന്‍ ലഹരി ഉപയോഗിച്ചില്ലെന്ന് അഭിഭാഷകന്‍ അമിത് ദേശായി കോടതിയില്‍ ആവര്‍ത്തിച്ച്‌ വാധിച്ചിരുന്നു. ആര്യനും സുഹൃത്തുക്കളും കപ്പലില്‍ കയറുന്നതിന് മുന്‍പാണ് ലഹരി പിടികൂടിയത്. ആര്യന്‍ ലഹരി ഉപയോഗിക്കുകയോ കൈവശം സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. കപ്പല്‍ തന്നെ വാങ്ങാന്‍ പണമുള്ളവര്‍ എന്തിനാണ് വെറും അഞ്ച് ഗ്രാം ലഹരി വില്‍ക്കാന്‍ കപ്പലില്‍ പോകുന്നതെന്നും ആര്യന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.നി​ല​വി​ല്‍ മും​ബൈ ആ​ര്‍​ത​ര്‍ റോ​ഡ് ജ​യി​ലി​ലാ​ണ് ആ​ര്യ​ന്‍ ക​ഴി​യു​ന്ന​ത്. കേ​സി​ല്‍ ആ​ര്യ​നൊ​പ്പം അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​യും ജാ​മ്യ ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.