റിയാദ്: ചൊവ്വാഴ്ച്ച സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 49 പുതിയ കേസുകള്‍. 38 പേര്‍ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാധയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

5,48,018 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,037 പേര്‍ രോഗമുക്തി നേടി. 8,767 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതില്‍ 90 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 44,812,942 ഡോസ് കോവിഡ് വാക്സിന്‍ ഡോസുകളാണ് സൗദിയില്‍ ഇതുവരെ വിതരണം ചെയ്തത്.