ഇ​​​​ന്ത്യ-​​​​ഇ​​​​സ്ര​​​​യേ​​​​ല്‍ സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​ര​​ക്ക​​​​രാ​​​​ര്‍ സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ര്‍​​​​ച്ച അ​​​​ടു​​​​ത്ത​​​​മാ​​​​സം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കും. അ​​​​ടു​​​​ത്ത​​​​വ​​​​ര്‍​​​​ഷം ജൂ​​​​ണോ​​​​ടെ ധാ​​​​ര​​​​ണ​​​​യിലെത്തു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. ച​​​ര്‍​​​ച്ച പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ന്‍ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്. ജ​​​​യ​​ശ​​​​ങ്ക​​​​റും ഇ​​​​സ്ര​​​​യേ​​​​ല്‍ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​യും അ​​​​ടു​​​​ത്ത ​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ യെ​​​​ര്‍ ലാ​​​​പി​​​​ഡും തമ്മില്‍ ധാ​​​​ര​​​​ണ​​​​യായി.

ഇ​​​​ന്ത്യ-​​​​ഇ​​​​സ്രേ​​​​യ​​​​ല്‍ സ്വ​​​​ത​​​​ന്ത്ര​​​​വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ര്‍ ച​​​​ര്‍​​​​ച്ച ന​​​​വം​​​​ബ​​​​റി​​​​ല്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കും. അ​​​​ടു​​​​ത്ത ജൂ​​​​ണോ​​​​ടെ ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെന്ന് ലാ​​​​പി​​​​ഡു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം ജ​​​​യ​​​​ങ്ക​​​​ര്‍ പ​​​​റ​​​​ഞ്ഞു. സ്വ​​​​ത​​​​ന്ത്ര​​​​ വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​നാ​​​​യി ഇ​​​​രുരാ​​​​ജ്യ​​​​വും പ​​​​ത്തു​​​​വ​​​​ര്‍​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി ച​​​​ര്‍​​​​ച്ച ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

എ​​​​ന്നാ​​​​ല്‍, ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു അ​​​​ന്തി​​​​മ​​​​തീ​​​​യ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച്‌ തീരുമാനമാകു​​​ന്ന​​​ത്. ക​​​​രാ​​​​ര്‍ വൈ​​​​കാ​​​​തെ യാ​​​​ഥാ​​​​ര്‍​​​​ഥ്യ​​​​മാ​​​​കു​​​​മെ​​ന്നു പ​​​ല​​​ത​​​വ​​​ണ ഇ​​​​രു രാ​​​​ജ്യ​​​​വും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല.

സ്വ​​​​ത​​​​ന്ത്ര​​​​വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ര്‍ സം​​​​ബ​​​​ന്ധി​​​​ച്ചു​​​ള്ള ച​​​​ര്‍​​​​ച്ച പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാനും കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍ സ​​​​ര്‍​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ നും ഇ​​​​ന്ത്യ-​​​​ഇ​​​​സ്ര​​​​യേ​​​​ല്‍ ധാ​​​​ര​​​​ണ​​​​യാ​​​​യെ​​​​ന്ന് ജ​​​​യ​​​​ശ​​​​ങ്ക​​​​ര്‍ പി​​​ന്നീ​​​ട് ട്വീ​​​​റ്റ് ചെ​​​​യ്തു. വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ര്‍ എ​​​​ത്ര​​​​യും പെ​​​​ട്ടെ​​​​ന്ന് ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ ന​​​​യ​​​​ത​​​​ന്ത്ര​​​​പ​​​​ങ്കാ​​​​ളി​​​​യെ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി ഇ​​​​ന്ത്യ അ​​​​ടു​​​​ത്ത സു​​​​ഹൃ​​​​ത്താ​​​​ണെ​​​​ന്നും ലാ​​​​പി​​​​ഡ് പ​​​​റ​​​​ഞ്ഞു.

കാ​​​​ര്‍​​​​ഷി​​​​കം, ജ​​​​ല​​​​സേ​​​​ച​​​​നം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ചും ഇ​​​​രു നേ​​​​താ​​​​ക്ക​​​ളും ച​​​ര്‍​​​ച്ച ന​​​​ട​​​​ത്തി. ഇ​​​​ന്ത്യ ആ​​​​രം​​​​ഭി​​​​ച്ച അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സൗ​​​രസ​​​​ഖ്യ (ഐ​​​​എ​​​​സ്‌എ)​​​ത്തി​​​​ലും ഇ​​​​സ്ര​​​​യേ​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​യാ​​​​യി. ഇ​​​​സ്ര​​​​യേ​​​​ലി ഊ​​​​ര്‍​​​​ജ​​​​മ​​​​ന്ത്രി ക​​​​രീ​​​​ന്‍ എ​​​​ല്‍​​​​ഹ​​​​രാ​​​​റും ജ​​​​യ​​​​ശ​​​​ങ്ക​​​​റും ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.

സൗ​​​​രോ​​​​ര്‍ജം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി വി​​​​ന​​​​ിയോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഖ്യ​​​​മാ​​​​ണ് ഐ​​​​എ​​​​സ്‌എ. സ​​​​ഖ്യ​​​​ത്തി​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ 80 അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ണ്ട്.

ഇ​​​​സ്ര​​​​യേ​​​​ല്‍ സ​​​​ന്ദ​​​​ര്‍​​​​ശി​​​​ക്കു​​​​ന്ന ജ​​​​യ​​​​ശ​​​​ങ്ക​​​​ര്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​സാ​​​​ക് ഹെ​​​​ര്‍​​ട്​​​​സോ​​​​ഗു​​​​മാ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നഫ്താ​​​​ലി ബെ​​​​ന്ന​​​​റ്റു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.