ദുബായ്: ദുബായിയില്‍ ഇനി പാര്‍ക്കിംഗ് ഫീസ് വാട്ട്സ്‌ആപ്പ് വഴി അടയ്ക്കാം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. പാര്‍ക്കിങ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്മദ് മഹ്ബൂബാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ പുതിയ സംവിധാനം പരീക്ഷണഘട്ടത്തിലാണെന്നും ഉടന്‍ തന്നെ പുതിയ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം നിലവില്‍ ദുബായിയിലുണ്ട്. 7275 എന്ന നമ്ബറിലേക്ക് പ്രത്യേക സന്ദേശമയച്ച്‌ പാര്‍ക്കിംഗ് ഫീസ് അടയ്ക്കാം.