ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ വിജയിച്ച സ്ഥലങ്ങളാണ് ക്വീന്‍സ്‌ലാന്‍ഡും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയും. ജൂണ്‍ മാസത്തില്‍ കോവിഡിന്റെ ഡെല്‍റ്റാ വേരിയന്റ് പടര്‍ന്നു പിടിച്ചതിന് പിന്നാലെ ന്യൂ വെയില്‍സില്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റെയ്‌നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ക്വീന്‍സ്‌ലാന്‍ഡിലെ ജനസംഖ്യയുടെ 80 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 100 ശതമാനം പേര്‍ക്കും ഉടന്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.