ഹ്യൂസ്റ്റണ്‍: മാധ്യമരംഗത്ത് നിറഞ്ഞുനിന്ന ഈശോ ജേക്കബ് (70) നിര്യാതനായി. കോട്ടയം വാഴൂര്‍ ചുങ്കത്തില്‍ പറമ്പില്‍ കുടുംബാംഗമാണ്. ചങ്ങനാശേരി എസ്.ബി കോളജില്‍നിന്നും കോട്ടയം സിഎംഎസ് കോളജിലെയും വാഴൂര്‍ എന്‍എസ്എസ് കോളജിലെയും പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ സെക്രട്ടറിയായിരുന്നു. ലൈഫ് അണ്ടര്‍റൈറ്റേഴ്സ് ട്രെയിനിംഗ് കൗണ്‍സില്‍, അമേരിക്കന്‍ കോളജ് പെന്‍സില്‍വാനിയയുടേയും ഫെലോഷിപ്പ് നേടിയിട്ടുണ്ട്.

ലാന്‍ഡ് ഡെവെലപ്‌മെന്റ് സ്ഥാപനമായ ഈശോ പ്രോപ്പര്‍ട്ടീസിന്റെ ഉടമയും ഹൂസ്റ്റണിലെ ഇന്തോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു. ചങ്ങനാശേരി സെന്റ് വിന്‍സന്റ് ഡീ പോള്‍ സെമിനാരിയില്‍ അധ്യാപകന്‍, മലയാള മനോരമയില്‍ സബ് എഡിറ്റര്‍ ട്രെയിനി, കറസ്പോണ്ടന്റ്, ഫോര്‍ട്ട് ബെന്റ് സ്റ്റാര്‍ ന്യൂസ് വീക്കിലി പ്രൊഡക്ഷന്‍ മാനേജര്‍, വോയിസ് ഓഫ് ഏഷ്യ എഡിറ്റര്‍, അക്ഷരം ഇന്റര്‍നാഷണല്‍ മലയാളം മാഗസിന്‍ റസിഡന്റ് എഡിറ്റര്‍, ഏഷ്യന്‍സ് സ്മൈല്‍സ്, ഹൂസ്റ്റണ്‍ സ്മൈല്‍സ് എന്നീ മാഗസിനുകളുടെ പബ്ലീഷര്‍, ന്യൂ ഇംഗ്ലണ്ട് ബിസിനസ് സര്‍വീസില്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ്, കിന്‍കോസ് കോര്‍പ്പറേഷന്‍ കമ്പ്യൂട്ടര്‍ സര്‍വീസസ് കണ്‍സള്‍ട്ടന്റ്, കേരളാ റൈറ്റേഴ്സ് ഫോറം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുണ്ട്.

ശ്രീമതി റേച്ചല്‍ ഈശോ ആണ് ഭാര്യ. മൂന്ന് ആണ്‍മക്കളുമുണ്ട്.
അമേരിക്കയിലെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പനികളിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രതിനിധിയായി രണ്ടു പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.