തി​രു​വ​ന​ന്ത​പു​രം: കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ന്‍ എ​ച്ച്‌. വൈ​ശാ​ഖി​ന്‍റെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു. മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നാ​യി അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്ബി​ല്‍ എ​ത്തി​ക്കാനായി ജി​ല്ലാ ക​ള​ക്ട​ര്‍, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മൃ​ത​ദേഹം ഏ​റ്റു​വാ​ങ്ങി . ഔദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ കൊ​ല്ലം ഓട​നാ​വ​ട്ടം കു​ട​വ​ട്ടൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്കാ​രം വ്യാഴാഴ്ച്ച നടക്കും.