യെമന്‍; യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേനയുടെ പ്രത്യാക്രമണം.മൂന്ന് ദിവസത്തിനിടെ നാന്നൂറിലേറെ ഹൂതി സായുധരെ വധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. സൗദിക്ക് നേരെ രണ്ടു മാസത്തിനിടെ ഇരുപതിലേറെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തിരിച്ചടി.

സൗദി വിമാനത്താവളങ്ങള്‍ക്കും ജനവാസ മേഖലയിലേക്കും തുടരെയുണ്ടായ ആക്രമണത്തിനാണ് തിരിച്ചടി. ഹൂതി നിയന്ത്രിത പ്രദേശങ്ങളില്‍ 19 മിഷനുകളിലായി വന്‍നാശമുണ്ടായിട്ടുണ്ട്. യമനിലെ മാരിബില്‍ മാത്രം നൂറിലേറെ ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. ഈ മേഖല ഹൂതികളില്‍ നിന്നും പിടിച്ചെടുക്കാന്‍ യമന്‍ സൈന്യവും രംഗത്തുണ്ട്.