സംസ്ഥാനത്ത് കോളജുകൾ തുറക്കുന്നതിനുള്ള മാർഗനിർദ്ദേശം സർക്കാ‍ർ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 18 മുതൽ തുറന്ന് പ്രവർത്തിക്കാൻ പൊതുമാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സൗജന്യ വാക്‌സിൻ സ്ഥാപനതലത്തിൽ നൽകുന്നതിന് സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതുൾപ്പെടെയുള്ള പ്രധാന നിർദേശങ്ങൾ ഉത്തരവിലുണ്ട്.