ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഡല്‍ഹിയെ 135ല്‍ കൊല്‍ക്കത്ത ഒതുക്കി. ആദ്യം ബ്വാട്ട ചെയ്ത ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി. വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ കുരുക്കില്‍ ഡല്‍ഹി തകരുകയായിരുന്നു. പൃഥ്വി ഷാ തന്‍റെ സ്ഥിരം രീതിയില്‍ ബാറ്റ് വീശിയെങ്കിലും സ്‌കോര്‍ 32 നില്‍ക്കെ ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 12 പന്തില്‍ 18 റണ്‍സ് നേടിയ പ്രിത്വി ഷായെ വരുണ്‍ ആണ് പുറത്താക്കിയത്.

സ്റ്റോയിനിസും ശിഖര്‍ ധവാനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 39 റണ്‍സ് നേടിയെങ്കിലു൦ ഇരുവര്‍ക്കും വേഗത്തില്‍ സ്കോര്‍ ചെയ്യുവാന്‍ സാധിച്ചില്ല.സ്റ്റോയിനിസ്(18), ശിഖര്‍ ധവാന്‍(36) എന്നിവര്‍ പുറത്തായതിന് ശേഷം ഡല്‍ഹി നായകന്‍ പന്തും പെട്ടെന്ന് പുറത്തായതോടെ ഡല്‍ഹി 90/4 എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീട് ഷിറ്റ്മ്യര്‍ ശ്രേയസ് അയ്യര്‍ സഖ്യം 27 റണ്‍സ് നേടി. 7 റണ്‍സ് നേടിയ ഷിറ്റ്മ്യര്‍ റണ്ണൗട്ടായതോടെ സ്‌കോര്‍ വേഗത പിന്നെയും കുറഞ്ഞു. ശ്രേയസ്സ് അയ്യര്‍ പുറത്താകാതെ 30 റണ്‍സ് നേടി.