ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ യുകെ പിന്‍വലിച്ച സാഹചര്യത്തില്‍, യുകെ പൗരന്മാര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റീന്‍ വേണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ച്‌ ഇന്ത്യ. രാജ്യാന്തര യാത്രാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച ശേഷം, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു ക്വാറന്റീനും നെഗറ്റീവ് കോവിഡ് പരിശോധനയും യുകെ നിര്‍ബന്ധമാക്കിയിരുന്നു.

ഇതിനു മറുപടിയെന്നോണം യുകെയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ യാത്രക്കാരും നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് കൈവശം വയ്ക്കുകയും ഇവിടെ എത്തിയശേഷം 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.