ഡല്‍ഹി: മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവല്ല എന്ന വിവാദ പരാമര്‍ശവുമായി സവര്‍ക്കറിന്റെ പേരമകന്‍ രഞ്ജിത് സവര്‍ക്കര്‍.സ​വ​ര്‍​ക്ക​ര്‍ ബ്രി​ട്ടീ​ഷു​കാ​രോ​ട് മാ​പ്പ് പ​റ​ഞ്ഞ​ത് ഗാ​ന്ധി​ജി പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ഞ്ജി​തി​ന്‍റെ പ്ര​തി​ക​ര​ണം. രാജ്യത്തിന് അമ്ബത് വര്‍ഷമല്ല, അഞ്ഞൂറ് വര്‍ഷമാണ് പഴക്കം. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചാണ് ബിജെപി അവതരിപ്പിക്കുന്നതെന്ന വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ സവര്‍ക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നായിരുന്നു ഒവൈസിയുടെ വിമര്‍ശനം.