മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്‍റണിയെ ക്രൈംബ്രാഞ്ച്ചോദ്യം ചെയ്തു.സഹിന് മോന്‍സണുമായി ബന്ധമുണ്ടെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച്ചോദ്യം ചെയ്തത്.
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ശബരിമല ഈഴവര്‍ക്കും, മലയരയര്‍ക്കും അവകാശപ്പെട്ടതെന്ന ചെമ്ബോല തിട്ടൂരം ആണെന്ന തരത്തില്‍ വ്യാജരേഖ ഉയര്‍ത്തിക്കാട്ടി സഹിന്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ വിവാദ പുരാവസ്തു വ്യവസായി മോന്‍സന്‍ മാവുങ്കലിന്‍റെ അറസ്റ്റോടെയാണ് ചെമ്പോലയുടെ ആധികാരികത വെളിവാകുന്നത്.മോന്‍സണ്‍ വ്യാജമായി നിര്‍മ്മിച്ചതാണ് ചെമ്ബോലയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മോന്‍സന്‍ മാവുങ്കലിന്‍റെ പക്കലുണ്ടായിരുന്നു ശബരിമല ചെമ്ബോല വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.