വാഷിംഗ്ടണ്‍: അഫ്ഗാന്‍ ഭരണകൂടം അമേരിക്കയില്‍ നിക്ഷേപിച്ചിരുന്ന തുകയെ സംബന്ധിച്ച്‌ തീരുമാനം എടുക്കാന്‍ സമയമായിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യവകുപ്പ്. താലിബാന്‍ ഭരണത്തിലേറിയത് അക്രമത്തിലൂടെയാണ്. ഭാവിയില്‍ അവരുടെ നയം എങ്ങനെയാ യിരിക്കും എന്നത് നോക്കി മാത്രം നിക്ഷേപം തിരികെ നല്‍കുമെന്നാണ് വിദേശകാര്യവകുപ്പ് അറിയിച്ചത്. വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് താലിബാന് നിക്ഷേപ തുക മടക്കി നല്‍കുന്ന വിഷയത്തില്‍ പ്രതികരിച്ചത്.

കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രതിനിധികള്‍ താലിബാന്‍ നേതാക്കളുമായി സംസാരിച്ചിരുന്നു. താലിബാന്‍ പ്രധാനമായും സാമ്ബത്തിക സ്ഥിരതയെക്കുറിച്ചായിരുന്നു. മുന്‍ ഭരണകൂടം അമേരിക്കയില്‍ നിക്ഷേപിച്ച തുക പുതിയ താലിബാന്‍ ഭരണകൂടത്തിന് ന്യായമായും നല്‍കേണ്ടതാണ്. അമേരിക്കയുടെ സഹകരണം ആ വിഷയത്തില്‍ അടിയന്തിരമായി വേണമെന്നും താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.

ദോഹയിലാണ് താലിബാന്‍ നേതാക്കളുമായി അമേരിക്കന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ സംസാരിച്ചത്. യൂറോപ്യന്‍ യൂണിയനടക്കം താലിബാന് മേല്‍ കടുത്ത സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന നയത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. താലിബാനുമായി അവരും കൂടി ഒത്തുചേരുന്ന ചര്‍ച്ചകളില്‍ സമീപകാല സംഭവങ്ങള്‍ വിലയിരുത്തിയാകും തീരുമാനമെന്നും പ്രൈസ് അറിയിച്ചു.