മലയാളത്തിന്റെ മഹാനടന്‍ യാത്രയായിരിക്കുന്നു. നടന്‍ നെടുമുടി വേണുവിന്റെ ഭൗതിക ശരീരവും അഗ്‍നി ഏറ്റുവാങ്ങി. പക്ഷേ നെടുമുടി അവിസ്‍മരണീയമാക്കിയ ചിത്രങ്ങളിലുടെ അദ്ദേഹം ജീവിക്കും. ഇപ്പോഴിതാ നെടുമുടി വേണു ഒടുവില്‍ അഭിനയിച്ച ചിത്രത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

കോപം എന്ന ഒരു ചിത്രത്തിലാണ് നെടുമുടി വേണു ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മുത്തച്ഛന്‍ കഥാപാത്രമായി കോപമെന്ന ചിത്രത്തില്‍ അഭിനയിച്ചുതീര്‍ത്ത ശേഷമാണ് നെടുമുടി വേണു ആശുപത്രിയില്‍ പ്രവേശിച്ചത്. ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് നെടുമുടി ആശംസകള്‍ നേരുന്ന ഭാഗമായിരുന്നു ഏറ്റവും ഒടുവില്‍ ചിത്രീകരിച്ചത്. ആരോഗ്യപരമായി അവശതയിലാണെങ്കിലും അഭിനയത്തില്‍ ഒട്ടും വിട്ടുവീഴ്‍ച കാണിക്കാത്ത നെടുമുടി വേണുവിനെയാണ് കെ മഹേന്ദ്രന്റെ സംവിധാനത്തിലുള്ള ദൃശ്യങ്ങളില്‍ കാണാനാകുന്നത്.