ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും. ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് തീര്‍ച്ചയായും അപലപനീയമാണെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട് അതും ഉയര്‍ന്നുവരണം. അത് സംഭവിക്കുമ്ബോഴാണ് ഉയയര്‍ന്നുവരേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ക്ക് അുയോജ്യമാകുമ്ബോഴല്ല കാരണം ഉത്തര്‍ പ്രദേശ് ഭരിക്കുന്നത് ബിജെപിയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയപ്പോള്‍ ഹര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ സംഭാഷണത്തിനിടയില്‍ ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക കൊലപാതകത്തെ സംബന്ധിച്ചും, കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റിലെ സംബന്ധിച്ചുമുണ്ടായ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും മുതിര്‍ന്ന മന്ത്രിമാര്‍ എന്നിവര്‍ ലഖിപൂര്‍ ഖേരിയെ സംബന്ധിച്ച്‌ മൗനം പാലിക്കുന്നതെന്നും അത്തരം കാര്യങ്ങളെക്കുറിച്ച്‌ ആരെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുമ്ബോള്‍ എന്തുകൊണ്ടാണ് ”പ്രതിരോധ പ്രതികരണം” ഉണ്ടാകുന്നതെന്നുമാണ് നിര്‍മലയോട് ചോദിച്ചത്. ഒരിക്കലും അങ്ങനെയല്ലെന്നും ആ സംഭവം തീര്‍ച്ചയായും അപലപനീയവുമാണെന്ന് നിര്‍മല പ്രതികരിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായി സംഭവിക്കുന്നുണ്ട്. ബിജെപി അധികാരത്തിലിരിക്കുന്ന ഒരു സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. എന്റെ ഒരു കാബിനറ്റ് സഹപ്രവര്‍ത്തകന്റെ മകന്‍ ഒരുപക്ഷേ കുഴപ്പത്തിലായിരിക്കാം, മാത്രമല്ല അത് ചെയ്തത് മറ്റാരും അല്ല, യഥാര്‍ത്ഥത്തില്‍ അവരാണെന്നും കരുതുക. ശരിയായ നീതിക്ക് അത് സ്ഥാപിക്കാന്‍ ഒരു സമ്ബൂര്‍ണ്ണ അന്വേഷണ പ്രക്രിയയും തീര്‍ച്ചയായും ഉണ്ടാകുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത് ഞങ്ങളുടെ പാര്‍ട്ടിയേയോ പ്രധാനമന്ത്രിയേയോ പ്രതിരോധിക്കുന്നതല്ല. ഞാന്‍ ഇന്ത്യക്ക് വേണ്ടി സംസാരിക്കും, പാവങ്ങള്‍ക്ക് നീതി ലഭിക്കാനും ഞാന്‍ സംസരിക്കും. ഞാന്‍ പരിഹസിക്കുകയില്ല. അത് പരിഹാസമാണെങ്കില്‍ ഞാന്‍ അതിനെ പ്രതിരോധിക്കുകയും എഴുന്നേറ്റ് നിന്ന് ക്ഷമിക്കണം ഞങ്ങള്‍ക്ക് സത്യത്തെ കുറിച്ച്‌ സംസാരിക്കാമെന്ന് പറയുകയും ചെയ്യുമെന്ന് നിര്‍മല പറഞ്ഞു.

ലഖിപൂര്‍ ഖേരിയില്‍ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നടത്തിയ കര്‍ഷകരുടെ പ്രതിഷേധത്തില്‍ ഒരു കാര്‍ പ്രതിഷേധക്കാര്‍ക്കു നേരെ കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ പേര് എഎഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കര്‍ഷകരുടെ പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് പറഞ്ഞത്.

2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും പലവിധത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് നിര്‍മ്മല പറഞ്ഞത്. കര്‍ഷക നിയമങ്ങള്‍ ലോക് സഭയില്‍ കൊണ്ടു വന്നപ്പോള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും കൃഷി മന്ത്രി അതിനെ സംബന്ധിച്ച്‌ വിശദീകരിക്കുകയും ചെയ്തതാണ്. രാജ്യസഭയില്‍ എത്തിയപ്പോള്‍ മാത്രമാണ് ഒച്ചപാടും ബഹളവുമുണ്ടായതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവമ്ബര്‍ 26 മുതല്‍ പഞ്ചാബിന്റെയും, ഹരിയാനയുടെയും വിവിഘ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകരെത്തി ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. സെപ്റ്റംബറില്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അത്. പഞ്ചാബ് ഹരിയാന പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാരായിരുന്നു അവര്‍.

ഒരു ഭര്‍ത്താവും ചെയ്യാത്ത ക്രൂരത; സൂരജ് എന്ന കൊടും കുറ്റവാളിയുടെ ജനനം… ഭാര്യയെ കൊല്ലാന്‍ എടുത്ത റിസ്‌കുകള്‍

കര്‍ഷകരുടെ എണ്ണം, മൊത്തം പണത്തിന്റെ അളവ്, ഓരോന്നിലും സംഭരിച്ച ധാന്യത്തിന്റെ അളവ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ സീസണിന് ശേഷം ഏറ്റവും ഉയര്‍ന്നത്, ബിജെപി ഭരണകാലത്തായിരുന്നു.പഞ്ചാബില്‍ നിന്നും, ഹരിയാനയില്‍ നിന്നും പോലും കര്‍ഷകരെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും’ എന്ന് രേഖപ്പെടുത്തിയ സംഭാഷണങ്ങള്‍ ഉണ്ടെന്ന് എടുത്തുകാണിച്ചുകൊണ്ട് അവര്‍ പറഞ്ഞു, കര്‍ഷകര്‍ മുഴുവന്‍ തുകയും അവരുടെ അക്കൗണ്ടില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചുവെന്നും നിര്‍മ്മല കൂട്ടിചേര്‍ത്തു. ഇത് സത്യമാണ് ഞാന്‍ ഉണ്ടാക്കിയതല്ല. നിങ്ങള്‍ക്ക് പോയി പരിശോധിക്കാം. ഉയര്‍ന്ന പൈസയും മുഴുവന്‍ പൈസയും കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയച്ച്‌കൊടുത്തു. അത്‌കൊണ്ട് അവര്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അവര്‍ ഇതുവരെ പറഞ്ഞിട്ടില്ല മന്ത്രി അവരോട് സംസാരിക്കാന്‍ തയ്യാറാണെന്നും നിര്‍മ്മല കൂട്ടിചേര്‍ത്തു.