കൊല്ലം: ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിന് വിധിച്ച അഞ്ചുലക്ഷം രൂപ പിഴത്തുക ഉത്രയുടെയും സൂരജിന്റെയും മകന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സൂരജിന് 17 വര്ഷം കഠിന തടവും ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. അതിക്രൂരമായി ഭാര്യയെ കൊലപ്പെടുത്തിയ സൂരജിന് വധശിക്ഷ നല്‍കാത്തതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തി. സൂരജ് ഇനി പുറംലോകം കാണരുതെന്നും പരോള്‍ പോലും കൊടുക്കരുതെന്നുമാണ് താരം പ്രതികരിക്കുന്നത്. ഒരു ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘രാവിലെ മുതല്‍ വാര്‍ത്ത കാണുകയാണ്. ഇവനെന്ത് ശിക്ഷയാണ് കിട്ടുക എന്ന് ഓര്‍ത്ത്. കേസില്‍ പോലീസിനെ അഭിനന്ദിച്ചെ മതിയാകൂ. പോലീസ് നല്ല രീതിയില്‍ അന്വേഷിച്ചത് കൊണ്ടാണ് കേസ് തെളിയിക്കാനായത്. കേരള പോലീസ് നേടിയ ഒരു വിജയമാണിത്. അവന് വധശിക്ഷ വേണമെന്നൊക്കെയാണ് പലരും പറയുന്നത്. അവനെന്തിന്റെ ആവശ്യമായിരുന്നു? ആ കുട്ടിയെ വേദനിപ്പിച്ച്‌ പാമ്ബിനെക്കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തുക എന്ന് പറഞ്ഞാല്‍ ഭയങ്കര ക്രൂരത അല്ലെ? വിധിയില്‍ സംതൃപ്തനാണ്. അവന്‍ ഇനി പുറംലോകം കാണരുത്. പരോള്‍ പോലും കൊടുക്കരുത്. ശിഷ്ടകാലം മുഴുവന്‍ അവന്‍ തടവറയില്‍ കഴിയണം. ഇങ്ങനെയൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നത്? ഒരു പാമ്ബിനെ കൊണ്ട് കൊത്തിച്ചിട്ട് നടക്കാതെ വരുമ്ബോള്‍ മറ്റൊന്നിനെ കൊണ്ട് കൊത്തിപ്പിക്കുക. ഇതൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നത്? എനിക്കൊരു തോക്ക് തന്നെങ്കില്‍ ഞാന്‍ അവനെ വെടിവെച്ച്‌ കൊന്നേനെ’ ധര്‍മ്മജന്‍ പറഞ്ഞു.

അതേസമയം, കൊലക്കുറ്റത്തിനാണ് കോടതി സൂരജിന്‌അ ഞ്ചുലക്ഷം രൂപ പിഴയിട്ടത്. കൊലപാതക ശ്രമത്തിന് അമ്ബതിനായിരം രൂപയും തെളിവ് നശിപ്പിക്കലിന് പതിനായിരം രൂപയും പിഴയിട്ടു. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് സൂരജിന് ശിക്ഷ വിധിച്ചത്. ഉത്രയുടെയും സൂരജിന്റെയും മകന്‍ ആര്‍ജവ് ഉത്രയുടെ കുടുംബവീട്ടിലാണുള്ളത്