ന്യൂ​ഡ​ല്‍​ഹി: മു​ഴു​വ​ന്‍ ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍​ക്കും അ​ഫ്ഗാ​നി​ല്‍ മാ​റ്റം കൊ​ണ്ടു​വ​രാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വ​മുണ്ടെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഫ്ഗാ​നി​സ്ഥാ​ന്‍ തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ​യും ഉ​റ​വി​ട​മാ​കി​ല്ലെ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഉ​റ​പ്പു​വ​രു​ത്ത​ണ​മെന്നും, മേ​ഖ​ല​യി​ല്‍ ഭീ​ക​ര​വാ​ദ​ത്തി​നും മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും ആ​യു​ധ​ങ്ങ​ളു​ടെ​യും ക​ള്ള​ക്ക​ട​ത്തി​നും എ​തി​രാ​യു​ള്ള സം​യു​ക്ത പോ​രാ​ട്ടം ശ​ക്തി​പ്പെ​ടുത്തണമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി20 ​ഉ​ച്ച​കോ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

കൂടാതെ അ​ഫ്ഗാ​നി​സ്ഥാ​ന് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന ഭ​ര​ണ​കൂ​ട​വും ഉ​ണ്ടാ​വ​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.