ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ ജിമെയില്‍ തകരാറിലായതായി റിപ്പോര്‍ട്ട്. പലര്‍ക്കും മെയില്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നാണ് പരാതികള്‍. ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും സെര്‍വര്‍ തകരാറിലാണെന്നുമുള്ള പരാതികളും ഉയര്‍ന്നു.

നിരവധി പേരാണ് ഇത്തരത്തില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കമ്ബനിയുടെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു വിശദീകരണവും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ആഴ്ച ഫേസ്‌ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു ഇവ പ്രവര്‍ത്തനരഹിതമായത്. പിന്നീട് സേവനം പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജി മെയിലും പണിമുടക്കിയിരിക്കുന്നത്.