കോഴിക്കോട്; സംസ്ഥാനത്തെ സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപകരുടെ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍തല സംവിധാനത്തിന് ഇടപെടല്‍ നടത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.

അണ്‍എയ്ഡസ് സ്‌കൂളിലെ അദ്ധ്യാപികമാര്‍ മാനേജ്‌മെന്റില്‍ നിന്നും വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും കോഴിക്കോട് ടൗണ്‍ഹാളില്‍ അദാലത്തിന് ശേഷം അവര്‍ പറഞ്ഞു.

അദ്ധ്യാപകരില്‍ നിന്ന് മാനേജ്‌മെന്റിന്റെ തെറ്റായ നടപടികള്‍ സംബന്ധിച്ച്‌ പരാതികള്‍ ലഭിക്കുന്നുണ്ട്. കുറഞ്ഞ ശമ്ബളം നല്‍കിയിട്ട് കൂടുതല്‍ തുക നല്‍കിയതായി ഒപ്പിട്ട് വാങ്ങല്‍, അന്യായ സ്ഥലം മാറ്റം തുടങ്ങിയ നടപടികളാണ് കൈകൊള്ളുന്നത്. അദാലത്തിന് എത്താന്‍ ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് പ്രതിനിധികള്‍ വന്നില്ല. ഇത്തരം പരാതികള്‍ കൂടി വരികയാണ്. പല സ്‌കൂളുകളിലും പരാതി പരിഹാര സംവിധാനങ്ങളില്ല. അത് രൂപീകരിക്കാനും ഇടപെടുമെന്ന് സതീദേവി പറഞ്ഞു.