സൗബിന്‍ ഷാഹിറിന് പിറന്നാള്‍ സമ്മാനമൊരുക്കി ഒരുകൂട്ടം യുവാക്കള്‍. സൗബിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാള്‍ സമ്മാനം. ലിന്റോ കുര്യന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വിഡിയോ ഇതിനോടകം ശ്രദ്ധേയമായി.
പറവയുടെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്ത മട്ടാഞ്ചേരി തോപ്പുംപടി ഹാര്‍ബറിന് സമീപത്തു തന്നെയാണ് റീക്രിയേഷന്‍ രംഗങ്ങളും ഷൂട്ട് ചെയ്തത്. അനുരൂപ്, റോഷന്‍ എന്നിവരുടേതാണ് കണ്‍സെപ്റ്റ്. ഇവര്‍ക്കൊപ്പം സുഹൃത്തുക്കളായ അനൂപ് ശാന്തകുമാര്‍ അതുല്‍ ചന്ദ്രന്‍ ഡിസ്‌മോന്‍ കെ ദിഷി ഇമ്മാനുവല്‍ ആന്റണി
ക്രിസ്റ്റി കുര്യാക്കോസ് ജിതിന്‍ ജോര്‍ജ് ധനേഷ് മുരളി നിഖില്‍ ജോണ്‍സണ്‍ സജില്‍ സജിത്ത്
ശ്രീജിത്ത് സന്തോഷ് ഷെഫിന്‍ അബ്ദുല്‍ സനൂപ് ദേവസ്സി അജയ് കുമാര്‍ പ്രദീഷ് സുമിത്ത് എന്നിവരാണ് അണിനിരന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ചിഞ്ചു ബാലന്‍, മനോഹ ചാക്കോ എന്നിവര്‍ ചേര്‍ന്നാണ്. വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് അനൂപ് ശാന്തകുമാര്‍. ചുരുങ്ങിയ ചെലവില്‍ ഒറ്റ ദിവസംകൊണ്ടാണ് വിഡിയോ ഷൂട്ട് ചെയ്തത്.