ഹൂസ്റ്റൺ : ഹൂസ്റ്റണിലെ മല്ലപ്പള്ളി നിവാസികളുടെ സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്ഷത്തെ കുടുംബ സംഗമവും പിക്‌നിക്കും ഒക്ടോബർ 16 ന് ശനിയാഴ്ച രാവിലെ 10 മുതൽ 2 വരെ പെയർലാൻഡ് സ്പോർട്സ് കോംപ്ലക്സിൽ (ഷാഡോ ക്രീക്ക് റാഞ്ച്)

വച്ച് നടത്തുമെന്ന് (SCR Sports Complexc, 13050, Shadow Creek Parkway, Pearland, TX 77584) പ്രസിഡണ്ട് ചാക്കോ നൈനാൻ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കഴിഞ്ഞ വർഷം കുടുംബസംഗമവും പിക്‌നിക്കും നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷത്തെ പിക്നിക് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും കുടുംബസംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി റെസ്‌ലി മാത്യു ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു,