സിംഗപ്പൂര്‍: ഇന്ത്യ ഒഴികെ ​11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി സിംഗപ്പൂര്‍ വീണ്ടും തുറക്കുന്നു. ക്വാറന്റൈന്‍ ആവശ്യമില്ലാതെ 9 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് അതിര്‍ത്തികള്‍ വീണ്ടും തുറക്കുമെന്ന് കഴിഞ്ഞ ദിവസം സിംഗപ്പൂര്‍ പ്രഖ്യാപനം നടത്തി.

സെപ്റ്റംബര്‍ 8 മുതല്‍, ബ്രൂണൈയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമുള്ള യാത്രക്കാര്‍ സിംഗപ്പൂരിലേക്ക് ക്വാറന്റൈന്‍ രഹിത പ്രവേശനം നടത്തുന്നുണ്ട്‌.

വിടിഎല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രകള്‍ പരിഗണിക്കുന്നതിന്, സന്ദര്‍ശകര്‍ അവരുടെ യാത്രയ്ക്ക് മുമ്ബ് 14 ദിവസം തുടര്‍ച്ചയായി ഈ രാജ്യങ്ങളില്‍ താമസിച്ചിരിക്കണം.