അച്ചാര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. ഒരു കറി പോലുമില്ലെങ്കിലും ഒരു അച്ചാര്‍ മാത്രം കൂട്ടി ചോറ് കഴിക്കാന്‍ സാധിക്കും. പലതരം അച്ചാറുകളുണ്ട്, എന്നാല്‍ വാഴപ്പിണ്ടി അച്ചാര്‍ അധികം ആരും കഴിച്ചിട്ടുണ്ടാകില്ല. വാഴപ്പിണ്ടി അച്ചാര്‍ എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

വാഴപ്പിണ്ടി

മുളക്പൊടി – 1 tsp

മഞ്ഞള്‍പൊടി – 1 / 4

ഇഞ്ചി – 1

വെളുത്തുള്ളി – 3

കായം – 3 tsp

കടുക് – 1 tsp

എണ്ണ

ഉപ്പ്

കറിവേപ്പില

വാഴപ്പിണ്ടി അരിഞ്ഞ വെയ്ക്കുക

ഇഞ്ചി , വെളുത്തുള്ളി ചതച്ച എടുക്കുക

ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക

അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി ചതച്ചത് കുടി ചേര്‍ത്ത ഇളക്കുക

ഇനി അതിലേക്ക് കുറച്ച കറിവേപ്പിലയും ചേര്‍ത്ത നന്നായി ഇളക്കുക

എല്ലാം നന്നായി വഴണ്ട് കഴിയുമ്ബോള്‍ അതിലേക്ക് വാഴപിണ്ടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത നന്നായി ഇളക്കുക

വാഴപ്പിണ്ടി നന്നായി വഴണ്ട് കഴിയുമ്ബോള്‍ ഒരു പാത്രത്തിലേക്ക് മാറ്റുക

ഇനി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക

ഇനി അതിലേക്ക് കായം , മുളക്പൊടി എന്നിവ ചേര്‍ത്ത ഇളക്കുക

ഇനി അതിലേക്ക് വാഴപ്പിണ്ടി ഇട്ട് ആവിശ്യത്തിന് ഉപ്പും ചേര്‍ത്ത ഇളക്കുക

വാഴപ്പിണ്ടി അച്ചാര്‍ തയാര്‍