ആഗോളഭീകരതയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ വീണ്ടും ഇന്ത്യ. ഐക്യരാഷ്‌ട്രരക്ഷാ സമിതിയോഗത്തിലാണ് ഇന്ത്യ ഭീകരതയ്‌ക്കെതിരെ ലോകം ശക്തമായ നടപടി സ്വീകരിക്ക ണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്. സുരക്ഷാ സമിതിയിലെ സ്ഥിരം ഉപപ്രതിനിധി ആര്‍.രവീന്ദ്രയാണ് യോഗത്തില്‍ സംസാരിച്ചത്. ആഗോള സമാധാനത്തിന് എതിരായി ഒരേയൊരു വിഷയമേയുള്ളുവെന്നും അത് ഭീകരതയാണെന്നും ഇന്ത്യ തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചു.

എന്തായിരിക്കണം ലോകത്തെ എല്ലാ രാജ്യങ്ങളുടേയും ഒരേയൊരു അജണ്ട എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. ഭീകരതയ്‌ക്കെതിരെ ആഗോളതലത്തില്‍ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കുക തന്നെവേണം. മനുഷ്യസമൂഹത്തിനായിട്ടാണ് നയങ്ങള്‍ രൂപീകരിക്കേണ്ടത്. യോഗങ്ങളില്‍ 20 തവണയെങ്കിലും ആവര്‍ത്തിച്ചത് കാലാവസ്ഥാ പ്രശ്‌നങ്ങളാണ്. എന്നാല്‍ അടിയന്തിര പ്രാധാന്യം നല്‍കേണ്ടത് ഭീകരതയ്‌ക്കാണെന്നും സഭയില്‍ രണ്ടു തവണമാത്രമാണ് വിഷയം ചര്‍ച്ചചെയ്തതെന്നും രവീന്ദ്ര ചൂണ്ടിക്കാട്ടി. വരുന്ന 25 വര്‍ഷംകൊണ്ട് ലോകം എവിടെയെ ത്തണം എന്നതിനെ സംബന്ധിച്ച്‌ ഒരു അജണ്ടയിലൂന്നി ചിന്തിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യ ആഗോളതലത്തിലെ കൂട്ടായ്മകളെ അംഗീകരിക്കുന്നു. ലിംഗനീതി, മനുഷ്യവകാശം, ഭീകരതയ്‌ക്കെതിരായ മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, സാമ്ബത്തികം, മഹാമാരികളും പകര്‍വ്യാധികലും, സമാധാനവും സുരക്ഷയും എല്ലാം നിര്‍ണ്ണായകമാണെന്ന് ഇന്ത്യ കരുതുന്നു. എന്നാല്‍ ചില വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക തന്നെ വേണമെന്നും രവീന്ദ്ര പറഞ്ഞു.