മുംബൈ: പാന്‍മസാലയുടെ പരസ്യ പ്രചാരണത്തില്‍നിന്നു വിട്ടുനിന്ന് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്. പ്രചാരണത്തിനുവേണ്ടി വാങ്ങിയ പണം ബച്ചന് തിരിച്ചുനല്‍കി.
പാന്‍മസാല പരസ്യത്തില്‍ ബച്ചന് എത്തുന്നതിനെതിരേ ഫാന്‍സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രി അമിതാഭ് ബച്ചന്റെ ഓഫീസില്‍നിന്നുള്ള ബ്ലോഗ് പോസ്റ്റിലാണ് ഈ വിവരമുള്ളത്.
കഴിഞ്ഞയാഴ്ച പാന്‍മസാല കന്പനി അധികൃതരെ ഇക്കാര്യം ബച്ചന് അറിയിച്ചിരുന്നു. പാന്‍മസാലകളുടെ പരസ്യത്തില്‍നിന്ന് പിന്മാറണമെന്നും പുകയില വിരുദ്ധ പ്രചാരണത്തിനു പിന്തുണ നല്‍കണമെന്നും നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ ടുബാക്കോ ഇറാഡിക്കേഷന്‍(എന്ഒടിഇ) എന്ന സംഘടനയുടെ ഭാരവാഹികള്‍ ബച്ചനോട് ആവശ്യപ്പെട്ടിരുന്നു.