അബുദാബി; ഹെവി വാഹനങ്ങളുടെ പരിശോധനയ്ക്കായി അല്‍ ഐനില്‍ പുതിയകേന്ദ്രം തുറന്നു. അബുദാബി പോലീസ് എമിറേറ്റ്‌സ് ട്രാന്‍സ്പോര്‍ട്ടുമായി ചേര്‍ന്നാണ് കേന്ദ്രമാരംഭിച്ചത്. ഹെവി വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളാണ് ഇവിടെ നടക്കുക. അല്‍ ഐന്‍ അല്‍ ക്വയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഗതാഗത സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ സമഗ്ര പരിശോധനയാണ് ഇവിടെ നടക്കുകയെന്ന് അബുദാബി പോലീസ് വാഹന ലൈസന്‍സിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ മതാര്‍ ഒബൈദ് അല്‍ ദാഹേരി പറഞ്ഞു. എല്ലാ നൂതനസംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് കേന്ദ്രമെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്പോര്‍ട്ട് സാങ്കേതിക പരിശോധനാവിഭാഗം ഡയറക്ടര്‍ അമര്‍ ജുമാ അല്‍ സെഹി പറഞ്ഞു.