ഷാ​ര്‍​ജ: ഐ​പി​എ​ല്‍ എ​ലി​മി​നേ​റ്റ​റി​ല്‍ ബാം​ഗ്ലൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​നെ​തി​രേ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന് 139 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ബാം​ഗ്ലൂ​ര്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 138 റ​ണ്‍​സെ​ടു​ത്തു.

നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സു​നി​ല്‍ ന​രെ​യ്നാ​ണ് ബാം​ഗ്ലൂ​രി​നെ ചെ​റി​യ സ്കോ​റി​ല്‍ ഒ​തു​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​ പ​ങ്ക് വ​ഹി​ച്ച​ത്. വി​രാ​ട് കോ​ഹ്‌​ലി, ശ്രീ​ക​ര്‍ ഭ​ര​ത്, ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍, ഡി​വി​ല്ലി​യേ​ഴ്‌​സ് എ​ന്നി​വ​രാ​ണ് ന​രെ​യ്ന്‍റെ ബൗ​ളിം​ഗി​ല്‍ കൂ​ടാ​രം ​ക​യ​റി​യ​ത്.

33 പ​ന്തി​ല്‍ 39 റ​ണ്‍​സെ​ടു​ന്ന ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് ബാം​ഗ്ലൂ​രി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. ഓ​പ്പ​ണ​ര്‍ ദേ​വ​ദ​ത്ത് പ​ടി​ക്ക​ല്‍ 21 റ​ണ്‍​സെ​ടു​ത്തു. മാ​ക്സ്‌​വെ​ല്‍(15), ഡി​വി​ല്ലി​യേ​ഴ്സ്(11), ഷ​ബാ​സ് അ​ഹ​മ്മ​ദ്(13) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മ​റ്റ് ബാം​ഗ്ലൂ​ര്‍ ബാ​റ്റ​ര്‍​മാ​ര്‍.

നാ​ലോ​വ​റി​ല്‍ 21 റ​ണ്‍​സ് മാ​ത്രം വി​ട്ടു ന​ല്‍​കി​യാ​ണ് ന​രെ​യ്ന്‍ നാ​ല് വി​ക്ക​റ്റ് നേ​ടി​യ​ത്. ലോ​ക്കി ഫെ​ര്‍​ഗൂ​സ​ന്‍ ര​ണ്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.