പ്രകോപനപരമായ പ്രസ്താവനയുമായി ചൈന വീണ്ടും രംഗത്ത്. ഇന്ത്യ-ചൈന യുദ്ധം ഉണ്ടാകുന്ന സാഹചര്യം ഓർമിപ്പിച്ചുകൊണ്ടാണ് ചൈനയുടെ പ്രകോപനം. യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടുമെന്ന് ഭീഷണി ഉയർത്തുന്ന പരാമർശം ചൈനീസ് മുഖപത്രത്തിലാണുള്ളത്. അതിർത്തി കൂട്ടാനുള്ള ചൈനീസ് നീക്കം ഇന്ത്യൻ സേന തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.

ചർച്ചകൾ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്‌നങ്ങൾ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യൻ പക്ഷം.