കോഴിക്കോട് : കോഴിക്കോട്ട് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമാണ് സ്വകാര്യ ബസുകളില്‍ പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ അഞ്ച് മണി മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. ഒരു ബസില്‍ നിന്നും വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം പിടികൂടി.ഒറ്റനോട്ടത്തില്‍ വ്യാജമെന്ന് തോന്നുന്ന സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയക്കുകയാണ് നിലവില്‍ ചെയ്യുന്നത്.

പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് ബസ് സീസ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ധന വില ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗം സജീവമാകുന്നതായാണ് വിലയിരുത്തല്‍.