എന്നും ഉച്ചയ്ക്ക് ചോറുണ്ണുന്നവരാണ് നമ്മള്‍ മലയാളികള്‍. ചോറും മീന്‍ കറിയും മോരുമൊക്കെ നമ്മുടെ നിത്യ വിഭവങ്ങളാണ്. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ഒരു വെറൈറ്റി ഡിഷ് ആയാലോ?

വെറും അഞ്ച് മിനുട്ട് കൊണ്ട് തയാറാക്കാവുന്ന ജീരാ റൈസ് വളരെ രുചികരമാണ്. ജീരാ റൈസ് തന്നെ നമുക്ക് ഇന്ന് ഉച്ചയ്ക്ക് തയാറാക്കാം.

ചേരുവകള്‍

ജീരകം – 1 ടീസ്പൂണ്‍

നെയ്യ് – 1 ടീസ്പൂണ്‍

പച്ചമുളക് – 3

ബസ്മതി റൈസ് – 1 കപ്പ്

വെള്ളം – 2 കപ്പ്

ഗ്രാമ്ബൂ, വഴനയില – 2 എണ്ണം

തയാറാക്കുന്ന വിധം

ബസ്മതി റൈസ് 2 കപ്പ് വെള്ളം ചേര്‍ത്ത് വേവിച്ച്‌ എടുക്കുക. കുഴയാത്ത പരുവത്തില്‍ എടുക്കാന്‍ ശ്രദ്ധിക്കണം. അരി വേവിക്കുന്ന വെള്ളത്തില്‍ 2 വഴനയില, 2 ഗ്രാമ്ബൂ എന്നിവ ചേര്‍ക്കുക. ജീര റൈസിന് രുചി നല്‍കുന്നത് ഈ രണ്ട് ചേരുവകളാണ്.

ശേഷം ഫ്രൈയിങ് പാനില്‍ നെയ്യ് ചൂടാക്കുക ഇതിലേക്ക് പച്ചമുളക് ചെറു ജീരകം എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക .

പച്ച മണം മാറി മൂത്തു വരുമ്ബോള്‍ റൈസ് ചേര്‍ക്കുക നന്നായി കൂട്ടിയോജിപ്പിച്ചു വാങ്ങുക . സ്വാദിഷ്ടമായ ജീര റൈസ് റെഡി