ചെന്നൈ;ചെന്നൈയില്‍ കനത്ത മഴ തുടരുന്നു.ഇതേതുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു.ജലനിരപ്പ് ഉയരുന്നതോടെ റിസര്‍വോയറില്‍ നിന്ന് രണ്ട് മണി മുതല്‍ ജലം തുറന്നുവിടാന്‍ തുടങ്ങി. കൊസത്തലിയാര്‍ നദീതീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തിരുവള്ളൂര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണലി, എണ്ണൂര്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിച്ചു.

പൂണ്ടി അണക്കെട്ടിന്റെ സംഭരണ നില 35 അടിയാണ്. വെള്ളം 34 അടി ഉയരത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മിച്ച ജലം പുറത്തേക്ക് ഒഴുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ജലനിരപ്പ് 33.95 അടിയിലെത്തി, നിര്‍ത്താതെ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജലം ഇനിയും തുറന്ന് വിടും.