അയല്‍വാസികളായ അമ്മയ്‌ക്കും മകനും നേരെ വെടിയുതിര്‍ത്ത മുന്‍ സായി പരിശീലകന്‍ അറസ്റ്റില്‍.വളര്‍ത്ത് നായയെ ചൊല്ലിയുണ്ടായ തര് ‍ ക്കത്തെ തുടര്‍ന്നാണ് വെടിയുതിര് ‍ ത്തത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ(സായി) മുന്‍ ഹാന്‍ഡ്‌ബോള്‍ പരിശീലകന്‍ നെടുപുഴ സ്വദേശി പ്രേമദാസിനെയാണ് പോലീസ് പിടികൂടിയത്.

അയല്‍വാസികളായ വത്സ, മകന്‍ റോഷന്‍ എന്നിവര്‍ക്കു നേരെയാണ് വെടിയുതിര്‍ത്തത്. പ്രേമദാസിന്റെ വളര്‍ത്തു നായയെ വത്സയുടെ വീടിനു സമീപമാണ് കെട്ടാറുള്ളത്. ഇതിനെച്ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. ഇവര്‍ തമ്മില്‍ അതിര്‍ത്തി തകര്‍ക്കവുമുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.

ശനിയാഴ്ച രാവിലെ വളര്‍ത്തു നായയെ വത്സയുടെ വീടിനടുത്ത് കെട്ടിയിരുന്നു. ഇതിനെ അഴിക്കാന്‍ പ്രേമദാസ് എത്തിയപ്പോള്‍ നായ കുരച്ച്‌ ബഹളം ഉണ്ടാക്കിയതായും വത്സയുടെ വീടിനു സമീപം നായയെ കെട്ടരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതില്‍ പ്രകോപിതനായ പ്രേമദാസ് വത്സയുമായി കലഹിച്ചു. ഇത് കേട്ടെത്തിയ വത്സയുടെ മകനുമായും പ്രതി തര്‍ക്കിച്ചു. തര്‍ക്കത്തിനിടയില്‍ പ്രേമദാസ് വീട്ടില്‍ എത്തി പിസ്റ്റള്‍ എടുത്തശേഷം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉന്നം തെറ്റിയതിനാല്‍ ഇരുവരും രക്ഷപ്പെട്ടെന്നു പോലീസ് പറഞ്ഞു.

വത്സയും മകനും നല്‍കിയ പരാതിയില്‍ നെടുപുഴ പോലീസ് കേസെടുത്തു തുടര്‍ന്ന് ഇയാളെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.പ്രതി ഉപയോഗിച്ച പിസ്റ്റളുകളും ഇതോടൊപ്പം പിടിച്ചെടുത്തു. നിറയൊഴിച്ച വെടിയുണ്ടകളുടെ കെയ്‌സും ഇതോടൊപ്പം കണ്ടെത്തി. പിസ്റ്റളിന് ഡിസംബര്‍ വരെ ലൈസന്‍സ് കാലാവധിയുണ്ടെന്ന് പോലീസ് പറയുന്നു.