ആരോ​ഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും മികച്ചൊരു പ്രതിവിധിായാണ് ബീറ്റ്റൂട്ട്. ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്.

ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ബാക്ടീരിയയ്ക്കെതിരെ പോരാടാന്‍ സഹായിക്കുന്നു. മൃദുലമായ ചര്‍മ്മം ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബീറ്റ്റൂട്ട് കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍ പരീക്ഷിച്ച്‌ നോക്കാവുന്നതാണ്…

ഒന്ന്…

ഒരു ടീസ്പൂണ്‍ പാല്‍, 2 ടീസ്പൂണ്‍ വെളിച്ചെണ്ണ, 2 ടീസ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ യോജിപ്പിച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

രണ്ട്…

രണ്ട് ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും ഒരു ടീസ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസും യോജിപ്പിച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. വരണ്ട ചര്‍മ്മം അകറ്റാന്‍ ഈ പാക്ക് സഹായിക്കും.