മലയാളികളുടെ പ്രിയപ്പെട്ട നടി ലക്ഷ്മി ​ഗോപാല സ്വാമിയുടെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. താരം വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മലയാളത്തിലെ ഒരു നടനെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ ഒദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എന്നാല്‍ ലക്ഷ്മി ഗോപാല സ്വാമിയുടെ വരന്റെ സ്ഥാനത്ത് മുകേഷിന്റെയും ഇടവേള ബാബുവിന്റെയും പേരുകളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്നത്. 52 വയസ്സായില്ലേ ആരെയെങ്കിലും ഇനി വിവാഹം കഴിക്കട്ടേ, കേട്ട വാര്‍ത്ത സത്യമാകണേയെന്നാണ് ചിലര്‍ പറയുന്നത്