എറണാകുളം: മഹാരാജാസ് കോളജില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ അനധികൃതമായി കടത്തുന്നു.മരം പുറത്തേക്ക് കൊണ്ടുപോയ ലോറി വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ടെണ്ടറോ ലേലമോ നടത്താതെയാണ് മരങ്ങള്‍ കടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. മരം കടത്തുന്നത് തന്‍്റെ അറിവോടെയല്ലെന്നാണ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു ജോര്‍ജ് പറഞ്ഞു.

എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് അപകടകരമായി നിന്ന മരം വാട്ടര്‍ അതോറിറ്റി തന്നെയാണ് മഹാരാജാസ് കോളജിന്‍്റെ അനുമതി വാങ്ങി വെട്ടിമാറ്റിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മരം മുറിച്ച്‌ കഷ്ണങ്ങളാക്കുകയായിരുന്നു.

അതേസമയം അവധി ദിവസം നോക്കി ഈ മരങ്ങള്‍ കടത്തുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. മുന്‍പ് രണ്ടോ മൂന്നോ ലോഡ് തടികള്‍ ഇവിടെ നിന്ന് കൊണ്ടുപോയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.