ദുബായ്: യുഎഇയില്‍ പൊതുമേഖലയില്‍ ഒക്ടോബര്‍ 21 ന് അവധി പ്രഖ്യാപിച്ചു. നബിദിനത്തോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സ്സാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴം, വെള്ളി, ശനി എന്നീ ദിനങ്ങളിലെ അവധിക്ക് ശേഷം 2021 ഒക്ടോബര്‍ 24, ഞായറാഴ്ച മുതലാണ് സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്.

സ്വകാര്യ മേഖലയിലെ അവധി സംബന്ധിച്ച്‌ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സ്സ് ആന്‍ഡ് എമിറേറ്റൈസേഷനില്‍ നിന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.