ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിച്ചു വരുന്നു. ഇത്തവണത്തെ പ്രമേയം അസന്തുലിത ലോകത്തെ മാനസികാരോഗ്യം. എന്താണിതിന്‍റെ പ്രസകതി, ഇന്ത്യയില്‍ 10 ആളുകള്‍ ഏതെങ്കിലും സമയത്ത് മാനസിക അസ്വാസ്​ഥ്യം അനുഭവിക്കുന്നവരാണ്. അതില്‍ 0.8 പേരും കടുത്ത മാനസിക രോഗികളാണ് (ഏകദേശം 1 കോടി ജനങ്ങള്‍). അതായത് 1 കോടി കുടുംബം. ഒരാള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാല്‍ അയാളുടെ കുടുംബം മുഴുവന്‍ ദുരിതത്തിലാകുന്നു. കേരളത്തില്‍ 13.4 ആണ് കണക്ക്.

ആത്മഹത്യയിലൂടെ പ്രതിവര്‍ഷം ലോകത്തിന് 8 ലക്ഷത്തോളം പേരെ നഷ്​ടപ്പെടുന്നു. ഇന്ത്യക്ക് 1,40,000 പേരെയും കേരളത്തിന് 8,500 പേരെയും നഷ്​ടമാകുന്നു. ഇന്ത്യയില്‍ 5ാം സ്​ഥാനത്താണ് കേരളം. കേരളത്തില്‍ ദിനംപ്രതി 24 പേര്‍ ആത്മഹത്യക്ക് കീഴടങ്ങുന്നു. 15-39 പ്രായത്തില്‍ മരണകാരണത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്​ഥാനം ആത്മഹത്യക്കാണ്. ഇന്ത്യയില്‍ 16 കോടി ജനങ്ങള്‍ മദ്യം ഉപയോഗിക്കുന്നവരാണ്. ഇതില്‍ 2.90 കോടി ജനങ്ങള്‍ മദ്യത്തിന് അടിമപ്പെട്ടവരാണ്. 3.1 കോടി ജനങ്ങള്‍ കഞ്ചാവ് ഉപയോഗിക്കുന്നവരും, 25 ലക്ഷം പേര്‍ അടിമപ്പെട്ടവരുമാണ്. മറ്റു ലഹരി വസ്​തുക്കളുടെ ഉപയോഗിത്തിലും ഇന്ത്യ ഒട്ടും പിന്നിലല്ല.

ചികിഝാ വിടവാണ് ഏക്കാലത്തെയും ഏറ്റവും വല്യ വില്ലന്‍. അതായത് മാനസിക രോഗം നിര്‍ണയിക്കപ്പെട്ടവരില്‍ 70 – 86 പേര്‍ ചികിത്സക്ക് വിധേയമാകുന്നില്ല. ആകെ 15 ശതമാനം പേര്‍ക്ക് മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. വികസ്വര രാജ്യങ്ങളില്‍ ആരോഗ്യ ബജറ്റിന്‍റെ 2ല്‍ താഴെ മാത്രമാണ് മാനസികാരോഗ്യത്തിനു വേണ്ടിയുള്ള നിക്ഷേപം. മാനസിക ആരോഗ്യ സേവനത്തിന്‍റെ ലഭ്യതക്കുറവ്, രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ചികിഝയെപ്പറ്റിയുള്ള തെറ്റിദ്ധാരണ രോഗികളോടുള്ള വിവേചനം, അപമാന ഭയം മുതലായവയാണ് കാരണങ്ങള്‍. സാമൂഹ്യപരമായും സാമ്ബത്തിക പരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരിലും ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിനും മാനസികാരോഗ്യ സേവന ലഭ്യത കുറവാണ്.

ലോകം ഇതുവരെ പരിചിതമല്ലാത്ത ഒരു ആഗോള വിപത്തിനെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡിന്‍റെ പശ്ചാത്തലത്തിലുണ്ടായ ഭയം, ആശങ്ക, ഒറ്റപ്പെടല്‍, സാമൂഹിക അകലം, അനിശ്ചിതത്വം, മാനസിക പിരിമുറുക്കം, വരുമാന പ്രശ്നം, തൊഴില്‍ പരമായ സമ്മര്‍ദ്ദം മുതലായവ മാനസികാരോഗ്യത്തെ വീണ്ടും ദുര്‍ബലപ്പെടുത്തുന്ന ഘകങ്ങളാണ്. ലോകത്തിന്‍റെ അസന്തുലിതാവസ്​ഥയും ചികിത്സ വിടവും വീണ്ടും കൂടി. ഈ കാലഘട്ടത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ലോകമെമ്ബാടും കൂടിയെങ്കിലും നിക്ഷേപവും ശ്രദ്ധയും കോവിഡിലേക്കും ശാരീരിക പ്രശ്നങ്ങളിലേക്കും തിരിഞ്ഞതാണ് കാരണം. ലോക് ഡൗണ്‍ മൂലം ചികിഝ മുടങ്ങിയതും മാനസിക രോഗം വര്‍ധിക്കാന്‍ ഇടയാക്കി.

ലൈംഗിക ന്യൂനപക്ഷ സമൂഹം

കുട്ടിക്കാലം മുതലുള്ള കളിയാക്കലുകള്‍ ലൈംഗികാതിക്രമങ്ങള്‍, ശാരീരിക അതിക്രമങ്ങള്‍, മാറ്റി നിര്‍ത്തലുകള്‍, സ്വയം ആരാണ് എന്താണ് എന്നുള്ള നിരന്തര സമസ്യകള്‍. നിര്‍ബന്ധിത വിവാഹം, വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, കുടംബത്തില്‍ നിന്നുള്ള തിരസ്​കരണം, പങ്കാളിയെ ലഭിക്കാത്ത അവസ്​ഥ ഇത്തരം നിരവധി പ്രശ്നങ്ങളാണ് ഇക്കൂട്ടര്‍ അഭിമുഖീകരിക്കുന്നത്. തന്മൂലം ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം വലുതാണ്. ഇവരുടെ മാനസിക പ്രശ്നങ്ങള്‍ക്ക് ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. മാനസികാരോഗ്യ സേവനം ഉറപ്പ് വരുത്തേണ്ടതുണ്ട്.

സ്​ത്രീകള്‍

സ്​ത്രീധനത്തിന്‍റെ പേരിലും മറ്റും വര്‍ധിച്ചു വരുന്ന ഗാര്‍ഹികപീഡനം, സ്​ത്രീകള്‍ക്ക് നേരെയുള്ള മാനസികവും ശാരീരികവും സൈബര്‍ അതിക്രമങ്ങളും കൂടി വരുന്നു. 2017 മുതല്‍ 2021 വരെ പ്രണയവുമായി ബന്ധപ്പെട്ട് 350 മരണം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സ്വാധീനം മൂലമുണ്ടായ അക്ഷമയും, പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ വളര്‍ത്തു രീതിയിലെ പാകപ്പിഴയും കാരണം സ്​ത്രീകളാണ് ഇരകളാകേണ്ടി വരുന്നത്. കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഈയടുത്ത് നടന്ന കൊലപാതകങ്ങളുടെ വില്ലന്‍ അറിയാതെയും ചികിത്സിക്കപ്പെടാതെയും പോയ വ്യകതിത്വ വൈകല്യമാകാം.

കുട്ടികള്‍

കോവിഡ് എന്ന മഹാമരി മൂലം ഏറ്റവും കൂടുതല്‍ പ്രയാസം നേരിട്ടത് കുട്ടികളാണ്.

കാരണങ്ങള്‍

 1. സ്വാതന്ത്രമില്ലായ്മ (സഞ്ചരിക്കാനോ കളിക്കാന്‍ പോകുവാനോ പറ്റാത്ത അവസ്​ഥ).
 2. കൂട്ടുകാരെയോ, ബന്ധുക്കളെയോ, അധ്യാപകരെയോ കാണാന്‍ സാധിക്കാത്തത്.
 3. കോവിഡിനെക്കുറിച്ച്‌ വാര്‍ത്തകള്‍ നിരന്തരം മുഖ്യാധാര മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഇവയെല്ലാം മാനസിക സമ്മര്‍ദ്ദം കൂട്ടി. മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ഡിജിറ്റല്‍ അടിമത്തം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം മൂലം മണിക്കൂറുകളോളം ഡിജിറ്റല്‍ ഉപകരണങ്ങളില്‍ സമയം ചിലവഴിക്കുന്നു. ക്ലാസ് സമയത്ത് പോലും ക്യാമറ ഓഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ആശയ വിനിമയം നടത്തുന്നു, ഗെയിമിങ് ചെയ്യുന്നു. അസൈന്‍റ്മെന്‍റ് ചെയ്യുന്നു എന്ന വ്യാജേന രാത്രി വൈകിയും ഫോണില്‍ സമയം ചിലവഴിക്കുന്നു.

തന്മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍

ഉറക്കക്കുറവ്

 1. വിഷാദം
 2. ഉത്കണ്ഠ
 3. അമിത ദേഷ്യം, സാധനങ്ങള്‍ നശിപ്പിക്കുന്നത് പോലുള്ള സ്വഭാവ മാറ്റം
 4. കൗമാരക്കാര്‍ ഡേറ്റിങ് അപ്പ് പോലുള്ളവയില്‍ അംഗമാകാനുള്ള സാധ്യതയും, അതൂമൂലം അനാരോഗ്യകരമായ ബന്ധത്തില്‍ അകപ്പെടാനും തന്മൂലം ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്നു.

2020ല്‍ കുട്ടികളുടെ ഇടയില്‍ 323 ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ വളരെ കൂടുതലാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പുറകേയാണ് ഇപ്പോഴും വലിയൊരു ശതമാനം മലയാളികളും. വിദ്യാഭ്യാസം കൂടിയവര്‍ പോലും മാനസികാരോഗ്യ വിദഗ്ധരെ വേണ്ട സമയം കണ്ട് ചികിത്സ എടുക്കുന്നതില്‍ വിമുഖത കാണിക്കുന്നു. എന്തിനേറെ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ പോലും തെറ്റിദ്ധാരണ നിലനില്‍ക്കുന്നു. ഇത് റഫറല്‍ സംവിധാനത്തിനു വിഘാതം സൃഷ്​ടിക്കുന്നു. ഫലമോ വിലപ്പെട്ട ജീവനുകള്‍ പൊലിയുന്നു. ആയതിനാല്‍ ചികിത്സ വിടവ് നികത്തുക എന്നുള്ളത് അത്യാന്താപേക്ഷിതമാണ്.

പരിഹാരം

 1. മാനസികാരോഗ്യ നിയമം 2017 പ്രകാരം മാനസികാരോഗ്യ സേവനം ലഭിക്കുക എന്നുള്ളത് ഏതൊരു പൗരന്‍റെയും അവകാശമാണ്. ഒ.പി / കിടത്തി ചികിത്സയും സൗജന്യ മരുന്നുകളും ലഭിക്കുന്നു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മാനസികാരോഗ്യ ചികിഝ ലഭ്യമാണ്.
 2. ശാരീരിക രോഗം പോലെ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും തുല്യ പ്രാധാന്യവും സേവനവും ലഭിക്കുക.
 3. മാനസിക ആരോഗ്യ ചികിഝയ്ക്ക് ഇന്‍ഷ്വറന്‍സ്​ പരിരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്.
 4. അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന പക്ഷം സൗജന്യ നിയമ സഹായം ഉറപ്പ് വരുത്തണം.
 5. 24 X 7 ദിശ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ 1056 ല്‍ മാനസികാരോഗ്യ സേവനം ലഭ്യമാണ്.
 6. സിനിമകളിലും മാധ്യമങ്ങളിലും മാനസിക രോഗങ്ങളെയും ചികിത്സയെയും കുറിച്ചുള്ള തെറ്റായ ചിത്രീകരണം തെറ്റിദ്ധാരണകളും വിവേചനവും വര്‍ധിപ്പിക്കുന്നു. ഇത് മാറാന്‍ ശരിയായ രീതിയിലുള്ള ശകതമായ ബോധവല്‍ക്കരണം ആവശ്യമാണ്.
 7. മാനസികാരോഗ്യ വിദഗ്ധര്‍ മാധ്യമങ്ങളിലും സമൂഹത്തിലും അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതാണ്. ചികിത്സക്കൊപ്പം തന്നെ ശരിയായ വിാന വിതരണവും പ്രാധാന്യം അര്‍ഹിക്കുന്നു.

ഏതൊരു രോഗവും പോലെയാണ് മാനസികരോഗവും, ശരിയായ ചികിത്സയിലൂടെ രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ച്‌ ഉയര്‍ത്താം. ഈ അസന്തുലിത ലോകത്ത് എല്ലാവര്‍ക്കും തുല്യമായ മാനസികാരോഗ്യം ഉറപ്പു വരുത്തുവാന്‍ പ്രയത്നിക്കാം.