ന്യൂയോർക്ക്: ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാന്ധിയൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് കോൺസുലേറ്റിൽ നടത്തിയ ഗാന്ധി ജയന്തിദിനാഘോഷ പരിപാടിയിൽ ഐ.ഒ.സി.-യു.എസ്.എ കേരള ചാപ്റ്ററിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗാന്ധിയൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികൾ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് ക്രമീകരിച്ചത്.
 
ഗാന്ധിയൻ സൊസൈറ്റി ഡയറക്ടറും ഐ.ഒ. സി – യു.എസ്.എ ജനറൽ സെക്രെട്ടറിയുമായ രാജേന്ദ്രൻ പിച്ചപ്പിള്ളിയും  ഗാന്ധിയൻ സൊസൈറ്റി പ്രസിഡണ്ട് ബൂട്ടാലയുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
 
 ഐ.ഒ.സി.കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ലീല മാരേട്ട്, നാഷണൽ വൈസ് പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലാർ രൺധീർ ജയ്‌സ്വാൾ, ഡെപ്യുട്ടി കോൺസുലാർ ജനറൽ വരുൺ ജെഫ് എന്നിവരുടെ സജീവ സാന്നിധ്യം ചടങ്ങിൽ ഉടനീളം ഉണ്ടായിരുന്നു.   
ന്യൂജേഴ്‌സി മുൻ അസംബ്ലി മാൻ ഉപേന്ദ്ര ചിവക്കുളയും ചടങ്ങിൽ സന്നിഹിതനായിരുന്നു. 
 
ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചുള്ള ഹൃസ്വമായ വീഡിയോ ചിത്രീകരണവും ചടങ്ങിൽ പ്രദർശിപ്പിച്ചു. ഗാന്ധിയോടുള്ള ആദരസൂചകമായി ഗാന്ധിയൻ സൊസൈറ്റി ഭാരവാഹികൾ നിരവധി ദേശഭക്തി ഗാനങ്ങളും ചടങ്ങിൽ ആലപിച്ചു.