മുംബൈ;ഓഫ്‌ലൈന്‍ ഡിജിറ്റല്‍ ഇടപാടിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ.ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തിടത്തും ഉള്‍പ്രദേശങ്ങളിലും ഡിജിറ്റല്‍ പേമെന്റ് സേവനം ലഭ്യമാക്കുന്നതിനാണ് ശ്രമം.ഇതിനായി 2020 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച സാങ്കേതികവിദ്യാ പരീക്ഷണ പദ്ധതിപ്രകാരം രാജ്യത്ത് വിവിധയിടങ്ങളിലായി നടത്തിയ മൂന്നു പരീക്ഷണങ്ങള്‍ വിജയം കണ്ടതായി ആര്‍.ബി.ഐ. വ്യക്തമാക്കി.

നിലവില്‍ പരീക്ഷണത്തില്‍ ലഭിച്ച വിവരങ്ങളുടെയും പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാകും ചട്ടക്കൂട് തയ്യാറാക്കുക.സാമ്ബത്തിക സേവന സാങ്കേതിക പരിതസ്ഥിതി ഒരുക്കുന്നതിന്റെ ഭാഗമായി സാമ്ബത്തിക തട്ടിപ്പുകള്‍ തടയുന്നതിനും എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സാങ്കേതിക പരീക്ഷണത്തിന് ആര്‍.ബി.ഐ. നടപടി തുടങ്ങി.