ഡല്‍ഹി;രാജ്യത്തെ വൈദ്യുതനിലയങ്ങളിലേക്കുള്ള കല്‍ക്കരി ക്ഷാമത്തില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍.നേരത്തെ കല്‍ക്കരിക്ഷാമം മൂലം രണ്ട്​ ദിവസം പവര്‍കട്ട്​ ഏര്‍പ്പെടുത്തുമെന്ന്​ ഡല്‍ഹി അറിയിച്ചിരുന്നു. പഞ്ചാബിലും ഇപ്പോള്‍ വൈദ്യുതിമുടക്കം പതിവാണ്​. ഡല്‍ഹിയിലെ രണ്ട്​ വൈദ്യുതിനിലയങ്ങളില്‍ ഉല്‍പാദനത്തിനായി ഗ്യാസ്​ എത്തിക്കുമെന്ന്​ ഓയില്‍ മിനിസ്റ്ററി അറിയിച്ചു.

ഇതിന്​ പുറമേ രാജ്യത്തെ ഏറ്റവും വലിയ ​ൈവദ്യുതി ഉല്‍പാദകരായ എന്‍.ടി.പി.സി കല്‍ക്കരി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്​. പ്രധാനമായും മൂന്ന്​ കാരണങ്ങള്‍കൊണ്ടാണ്​ രാജ്യത്ത്​ കല്‍ക്കരി ക്ഷാമം അനുഭവപ്പെടുന്നതെന്നാണ്​ കേന്ദ്രസര്‍ക്കാറിന്‍റെ വിശദീകരണം. കോവിഡ്​ പ്രതിസന്ധിയില്‍ നിന്നും സമ്പദ്​വ്യവസ്ഥ കരകയറുന്നതിനാല്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചത്​ കല്‍ക്കരിയുടെ ആവശ്യകത കൂട്ടി. രാജ്യത്തെ വൈദ്യുത ഉപഭോഗം പ്രതിദിനം 4 ബില്യണ്‍ യൂണിറ്റായി വര്‍ധിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കുന്നു.