രാജ്യത്തെ പല കായിക ഫെഡറേഷനുകളും അത്‌ലറ്റുകളെ വളരാന്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജു.ഇന്ത്യയില്‍ നിരവധി കായിക ഫെഡറേഷനുകളുണ്ട്. ഇതില്‍ ചിലത് വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നവയാണ്. അവരില്‍ പലരും സ്വന്തം കൈകളില്‍ നിന്നും പണം ചിലവാക്കി അത്‌ലറ്റുകളെ വാര്‍ത്തെടുക്കാനും അവര്‍ക്ക് പരിശീലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനും മുന്നിട്ട് ഇറങ്ങുന്നവരാണെന്നും കിരണ്‍ റിജിജു ആരോപിച്ചു.

മന്ത്രിപദത്തിലിരിക്കെ ഇത്തരംഫെഡറേഷനുകളുടെ സംഘാടകരെ വിളിച്ചുവരുത്തി വഴക്കുപറഞ്ഞിട്ടുണ്ട്. അവര്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയിച്ചിട്ടുണ്ട്. കാരണം നമ്മുടെ അത്‌ലറ്റുകള്‍ അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കരുതെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.കായിക ഫെഡറേഷനുകളും സര്‍ക്കാരും ഓരോ അത്‌ലറ്റിന്റെയും താല്‍പര്യങ്ങളെ സംരക്ഷിക്കണമെന്നും അവര്‍ പൊരുതുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു