ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ ഒരു കോടിയുടെ കള്ളപ്പണവുമായി രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ രണ്ടുപേരെയാണ് ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്. ദുബൈയിലേക്ക് പോകാനായി എത്തിയ രണ്ടു പേരുടെയും ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.

യു.എസ് ഡോളര്‍, ദിര്‍ഹം, യൂറോ എന്നിവ മലയാളം പത്രത്തില്‍ പൊതിഞ്ഞ് മിക്സിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പണം ദുബൈയിലെ ഹവാല ഇടപാടുകാര്‍ക്ക് നല്‍കാനുള്ളതാണെന്ന് ഇരുവരും മൊഴി നല്‍കി. വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.